Saturday, December 08, 2012


ഇന്ന് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ഓടിറ്റൊരിയത്തില്‍ നിറഞ്ഞ സദസ്സില്‍ , കേരളത്തിലെ മികച്ച ബിസിനെസ്സ് സ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഒരു അമ്മയെയും മകനെയും ആദരിച്ചപ്പോള്‍ , എസ് എം എസ് ലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥി ആയി പങ്കെടുത്തത് എന്‍റെ സുഹൃത്താണ്‌ എന്നു പറയുമ്പോള്‍ ഞാന്‍ അടങ്ങുന്ന ആ സദസ്സില്‍ നിന്നും കിട്ടിയ ക്ലാപ്പ് കള്‍ ഒരു പക്ഷെ അവിടെ കു‌ടി ഇരുന്ന കുട്ടികളുടെ ഹൃദയത്തിന്‍റെ മിടിപ്പ് പോലെ ആണ് ഇനിക്ക് തോന്നിയത് .

പ്രതിസന്ധികള്‍ ജീവിതത്തില്‍ സാധാരണം ആണ് പക്ഷെ അത് തന്‍റെ ഉയരങ്ങളിലേക്കുള്ള ചവിട്ടു പടിയാണെന്നും പറഞ്ഞു കൊണ്ട് പതിസന്ധികളെ കിഴ്പെടുത്തി മുന്നേറുന്നത് അസാധാരണം ആണ് ,അവിടെയാണ് ഞങ്ങള്‍കൊക്കെ അഭിമാനവും,ആവേശവും ആയി വേണു വിദ്യാര്‍ത്ഥികളുടെയും ,അധ്യാപകരുടെയും ചോദ്യങ്ങള്‍ക്ക് തന്‍റെ ഹൃദയത്തിന്‍റെ മറുപടി യുമായി എസ് എം എസ് ഓടിടോരിയത്തില്‍ നിന്നത് , ഒപ്പം.അമ്മയും .....

വൈകല്യം ഉള്ള കുട്ടികളെ ചെറുപ്പം മുതലേ ശ്രദ്ധിക്കണം എന്നും ,നല്ല വിദ്യാഭ്യാസവും കൊടുത്തു അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നു അദ്ദേഹം പറഞ്ഞപ്പോള്‍ അമ്മയും ,അച്ഛനും ,സഹോദരിയും അടങ്ങിയ സ്വന്തം കുടുംബത്തില്‍ നിന്നും തനിക്കു കിട്ടിയ സ്നേഹവും , കരുതലും ഒക്കെ ആണ് ആ അഭിപ്രായത്തില്‍ ഉള്ളത് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇനി എന്താവണം എന്നുള്ള ചോദ്യത്തിന് "ഭാവിയെ കുറിച്ച് ആശങ്ക ഇല്ലായെന്നും ,ഇപ്പോള്‍ താന്‍ പൂര്‍ണ തൃപ്തന്‍ ആണെന്നും ,ഇന്നുള്ള ജോലികള്‍ ചെയ്തു തീര്‍ക്കുക" എന്ന ഒരു അഭിപ്രായവും വേണു പറയുക ഉണ്ടായി . 

കുഞ്ഞായിരുന്നപ്പോള്‍ വേണുവിനു ശ്രവണ സഹായി വെയിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് എടുത്തു ഓരോ തവണ കളഞ്ഞപ്പോഴും ,തളരാതെ കുടുതല്‍ കരുതലോടെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ പഠിപ്പിച്ചു , ഓരോ നിമിഴവും ശ്രദ്ധയോടെ ,സൂഷ്മതയോടെ കുഞ്ഞിനു വേണ്ടി വിനിയോഗിച്ച ആ അമ്മയുടെ സ്നേഹത്തിന്‍റെ അടയാളം ആണ് ഇന്ന് വേണു തോമസ്‌ എന്ന നെസ്റ്റ് ലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ . "വേണു വിവാഹിതനാണ് , നല്ല ജോലി ഉണ്ട് ,സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നു അതാണ് ഇനിക്കുള്ള സന്തോഷം" എന്നു ആ അമ്മ പറയുമ്പോള്‍ ഇന്നലകളില്‍ ആ മനസ്സില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ ഒക്കെ മാറ്റി യ തന്‍റെ മകനെ കുറിച്ചുള്ള അഭിമാനം ആണ് പ്രതിഭലിച്ചത് 



പരിഭവങ്ങള്‍ ഇല്ലാതെ ,ചിരിച്ചു കൊണ്ട് ,ഇപ്പോഴും സ്നേഹത്തോടെയും ഇരിക്കുന്ന വേണു ,ഒരു എസ് എം എസ് അയച്ചാല്‍ അതിനു അപ്പോള്‍ തന്നെ ഉള്ള മറുപടിയും ,അത് പോലെ ഇന്ന് പരുപാടി കഴിഞ്ഞു പോകാന്‍ നേരത്ത് എങ്ങിനെയാണ്‌ വന്നത് ,പോകാന്‍ വണ്ടി ഉണ്ടോ എന്നു ചോദിച്ചതും ,അതില്‍ അടങ്ങിയിരിക്കുന്ന സ്നേഹവും എല്ലാം ആ അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയത് ആണെന്ന് ഒരു സംശയവും കുടാതെ പറയാം .
ഒരു പാട് സന്തോഷം ഉണ്ട് .....കൊച്ചിന്‍ യുനിവേര്‍സിടി യിലെ മാനേജ്മെന്‍റ് വിദ്യാര്‍ഥികളോടും ,അധ്യാപകരോടും നന്ദിയും ഉണ്ട് ....വേണു വിന്‍റെ കുട്ടുകാര്‍ ആണ് ഞങ്ങള്‍ എന്നതില്‍ ഒരു പാട് അഭിമാനവും ................... ഹൃദയ പൂര്‍വ്വം വേണുവിനു ....

No comments: