Saturday, December 08, 2012

ഇന്നലെയും ഇന്നുമായി വീട്ടില്‍ ഇരുന്നു ടി വി യും , പകുതി വായിച്ചു വെച്ച ഒരു നോവലിന്‍റെ ഒരു അധ്യായവും ...പണ്ടേ ഞാന്‍ ഇങ്ങനെയാണ് ,പറയുന്നതിന്‍റെ നേര്‍ ഇതിര്‍ ചെയ്യുക .അഷ്ടമിയില്‍ പുസ്തകങ്ങള്‍ പൂജക്ക്‌ വെച്ച് ,ദശമിയില്‍ പൂജ എടുപ്പ് കഴിഞ്ഞു തുള്ളിച്ചാടി വരുന്ന കുട്ടികളെ കണ്ടപ്പോള്‍ ആണ് . ഞാന്‍ വീടിനു അടുത്തുള്ള സുബ്രഹമണ്യക്ഷേത്രത്തില്‍ പുസ്തകങ്ങള്‍ ബ്രൌണ്‍ കവറില്‍ പൊതിഞ്ഞു എന്റെ പേര് എഴുതി ലേ
ബല്‍ ഒട്ടിച്ചു പൂജക്ക്‌ വെക്കുന്നതും ,അന്ന് തന്നെ ഇരുന്നു ഇല്ലാത്ത പുസ്തകങ്ങള്‍ ഒക്കെ വായിച്ചു അമ്മുമ്മയുടെ വഴക്ക് കേള്‍ക്കുന്നതും ഒക്കെ ഓര്‍മയില്‍ വന്നത്,അന്നേ അമ്മുമ്മപറയും അസുര ജന്മം ആണ് എന്നു .


അതിലും രസകരo എന്‍റെ വിദ്യാരംഭം ആണ് ,വടക്കന്‍ പറവൂരില്‍ ഉള്ള വല്യമ്മാവന്റെ വീട്ടില്‍ വെച്ചായിരുന്നു , ഒരു മങ്ങിയ ഓര്‍മയുണ്ട് ,പറവൂരില്‍ മൂകാംബി ക്ഷേത്രത്തിനു അടുത്ത് അമ്മാവന്‍റെ വീടിന്‍റെ പൂജ മുറിയില്‍ ആണ് സംഭവം . അമ്മയും അച്ഛനും അമ്മായിയും ഒക്കെ ആ മുറിയില്‍ ഉണ്ട് , നിറയെ ദൈവങ്ങളുടെ പടങ്ങള്‍ , കൃഷ്ണന്‍റെ ഒരു ചെറിയ വിഗ്രഹം ,കത്തിച്ച നിലവിളക്ക് ,പുകയുന്ന ചന്ദനത്തിരി അവിടെ അമ്മയുടെ അടുത്ത് നിന്നിരുന്ന എന്നെ അമ്മ അമ്മാവന്റെ മടിയില്‍ ഇരുത്തി . മുന്നില്‍ ഒരു പിച്ചള പാത്രത്തില്‍ അരി നിറച്ചു അമ്മാവന്‍ എന്‍റെ വലതു കൈ എടുത്തു വിരലില്‍ പിടിച്ചു ഹരി എഴുതി ശ്രീ എഴുതുന്നതിനു മുന്നേ ഒരു അലര്‍ച്ച ആയിരുന്നു, എവിടെ നിന്ന് കിട്ടി ഇത്രയും തീവ്രമായ ,ആലോസര പെടുത്തുന്ന ശബ്ദം ,ഇറങ്ങി ഞാന്‍ ഓടി !ആവുന്നത്ര ശ്രമിച്ചിട്ടും എന്നെ അന്ന് എഴുതിയത് പൂര്‍ത്തികരിക്കാന്‍ അമ്മക്കും അമ്മാവനും സാധിച്ചില്ല . അന്ന് തുടങ്ങി ഞാന്‍ എഴുതുന്നതും പറയുന്നതും ഒന്നും പൂര്‍ണതയില്‍ എത്താറില്ല .

ഇന്ന് ദശമി ദിനത്തില്‍ ,കേരളം മുഴുവന്‍ ആഘോഷത്തില്‍ ആറാടിച്ചു കൊണ്ട് ഫുട്ട്ബോള്‍ മാന്ത്രികന്‍ ,ദൈവം !കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പറന്നു ഇറങ്ങിയതും, കൊച്ചി മെട്രോ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡി.എം ആര്‍ സി യുടെ കൈകളില്‍ എന്ന് കേരളത്തിന്റെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതും ,കര്‍ദിനാള്‍ ആയി കേരളത്തില്‍ നിന്നും മാര്‍ ബസേലിയസ് ക്ളിമിസ് നെ മാര്‍പാപ്പ തിരുമേനി പ്രഖ്യാപിച്ചതും .ഒരു സന്ദര്‍ശനവും ,രണ്ടു പ്രഖ്യാപനവും .മലയാളത്തിനു വാഗ്ദേവത ഇതിലേറെ ഇനി എന്ത് അനുഗ്രഹിക്കാന്‍ .

മറഡോണ കേരളത്തെ മുഴുവന്‍ മയക്കി,മനസ്സുകള്‍ കീഴടക്കി ,മലയാളികളുടെ ഹൃദയം കവര്‍ന്നാണ് കടന്നു പോയത് , അദ്ദേഹം പാടി ,ആടി , വിജയനും ഒത്തു പന്ത് കളിച്ചു ,അബ്ദുള്ള ,കുട്ടിയും തിരുവ്നചൂരും പിറന്നാള്‍ കേക്ക് മറഡോണക്ക് കൊടുക്കാന്‍ മത്സരിച്ചു . ലളിത്യതോടെയാണ് ലോകം കീഴടക്കിയ കുഞ്ഞു മനുഷ്യന്‍ മലയാള മനസ്സുകളെ ത്രസിപ്പിച്ചത് , ഓരോ ഭാവങ്ങളും ആ മുഖത്ത് മിന്നി മറയുമ്പോള്‍,നമ്മുടെ സ്വന്തം മോഹന്‍ ലാലിനെ ആണ് ഓര്‍മ്മ വന്നത്, രഞ്ജിനി യും ആയി ചുവടു വെച്ചപ്പോള്‍ ,ചുംബിച്ചപ്പോള്‍ ആ കണ്ണുകളിലെ കുസൃതിയും , ആരാധകര്‍ക്ക് പന്തുകള്‍ അടിച്ചു കൊടുക്കുമ്പോഴും ,വിജയനെ കേട്ടിപിടിച്ചപ്പോഴും പാവങ്ങളുടെ ദൈവം ആയി മറഡോണ കേരളത്തിലെ കുരുന്നുകള്‍ക്കും ,മുതിര്‍ന്നവര്‍ക്കും സരസ്വതി ദേവിയുടെ മന്ത്രങ്ങള്‍ പകര്‍ന്നു നല്‍കുക ആയിരുന്നു . അതുല്യമായ പ്രതിഭയും അചുംബിതമായ പ്രയത്നവും ആണ് ഈ സാധാരണ മനുഷ്യനെ ദൈവം ആക്കിയത് .

ഇത് എഴുതുമ്പോള്‍ 31 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു ദശമി നാളില്‍ പൂര്‍ത്തിയാക്കാതെ ഹരി മാത്രം എഴുതിയ ഞാന്‍ ഇന്ന് ഗുരുക്കന്‍ മാര്‍ ഇല്ലാതെ കുറിക്കുന്നു ഓം ഹരിഃ ശ്രീ ഗണപതയേ നമഃ.

No comments: