ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണ് ജീവിതം . ഒരു നിമിഷം കൊണ്ട് ചില കാര്യങ്ങള്‍ കാട്ടി കൂട്ടും അതിന്‍റെ അനന്തര ഫലം ഒരു ആയുസ്സ് മുഴുവന്‍ അനുഭവിക്കും . ഞാന്‍ ഇങ്ങനെ ആണ് ഒരു തീരുമാനം എടുക്കാന്‍ ആണ്ടുകള്‍ ഇരുന്നു തല പൊകഞ്ഞു ആലോചിക്കും എന്നാല്‍ അത് നടപ്പില്‍ വരുത്തുവാന്‍ നിമിഴങ്ങളുടെ ഒരു അംശം മതി .പക്ഷെ ആലോചിച്ചതോന്നും ആവില്ല പിന്നീടു നടപ്പില്‍ വരുന്നത് .
കഴിഞ്ഞ ദിവസങ്ങള്‍ സംഭവങ്ങളുടെ ഒരു ഘോഷ യാത്ര ആയിരുന്

നു . യൂത്ത് കോണ്‍ഗ്രസ് മെംബെര്‍ഷിപ് മുതല്‍ , മുരുഗന്‍ , ഷെറി ,പിന്നെ വികെ പ്രകാശിന്‍റെ പോപ്പിന്‍സില്‍ എത്തി നില്‍ക്കുന്നു . ഒരു നീണ്ട ഇടവേളക്കു ശേഷം എഴുതുമ്പോള്‍ എഴുതുന്നതിനു ഒരു അടുക്കും ഉണ്ടാവില്ല .എന്നാല്‍ വായിക്കുന്നവര്‍ക്ക് മുന്നോട്ടു പോവണമെങ്കില്‍ കുറച്ചെങ്കിലും ഒരു ചട്ട കൂട് ഉണ്ടാവണം . ഇനിക്ക് ഒരിക്കലും അങ്ങിനെ പറയാനോ എഴുതാനോ അറിയാത്തത് കൊണ്ട് പൊതുവേ ഞാന്‍ പറയുന്നത് ആരും കേള്‍ക്കുകയോ , എഴുതുന്നത് ആരും വായിക്കുകയോ ചെയ്യാറില്ല .
യൂത്ത് കോണ്‍ഗ്രസ് അംഗത്വം ചേര്‍ക്കുന്നതും പുതുക്കുന്നതുമായിട്ടു ഒരു പാട് പണികള്‍ ആയിരുന്നു . ഒരു ഗ്രൂപ്പ് യുദ്ധത്തിനു വേണ്ട ആയുധങ്ങളുടെ ശേഖരണം ആയിരുന്നു കുറച്ചു നാള്‍ . ഷെറി കുറച്ചു ക്രൈസ്തവ യുവജനങ്ങളെ ചേര്‍ക്കാന്‍ സഹായിച്ചു,മദ്യ വിരുദ്ധ സമതിയുടെ നേതാവ്, 'ആന്റണി കോണ്‍ഗ്രസ് ആണ് ചാരായം നിര്‍ത്തി തന്നത് അത് കൊണ്ട് ആന്റണി സാറിന്‍റെ പിള്ളേര്‍ക്ക് ഒരു 40 യുവ അംഗങ്ങള്‍' എന്ന് പറഞ്ഞു അവിടെ നിന്നും ഒപ്പിച്ചു കുറച്ചു വോട്ടുകള്‍ . അങ്ങിനെ മുളവുകാട് ഇപ്പോള്‍ എ കോണ്‍ഗ്രസ് ഉം ഹൈബി യുടെ ആശീര്‍വാദത്തോടെ ഐ കോണ്‍ഗ്രെസ് , നാലാം ഗ്രൂപ്പ് കോണ്‍ഗ്രസ് , ഞങ്ങളെ സഹായിക്കുന്ന ഹരിദാസ് മാസ്റ്റര്‍ കോണ്‍ഗ്രസ് .പടയ്ക്കുള്ള എല്ലാ സാധന സാമഗ്രികളും കൂട്ടി ഞങ്ങള്‍ തയ്യാറെടുത്തു ഇരിക്കുകയാണ് .
ഇതിനിടയില്‍ ആണ് മുരുഗന്‍ എന്നാ യുവാവിനെ ജെസ്സി ചേച്ചി പരിചയപ്പെടുത്തി തരുന്നത് , ഈ വര്ഷം രാഷ്ട്രപതിയുടെ സാമൂഹിക സേവനത്തിനുള്ള അംഗീകാരം നേടിയ മുരുഗന്‍ ,ഒരു 28 വയസ്സ് പ്രായം ,കാഴ്ച്ചയില്‍ അതിനെക്കാള്‍ ഒത്തിരി കുറവ് തോന്നിക്കുന്ന പ്രകൃതം. ഒരു അതിശയത്തോടെ, ആരാധനയോടെ ആണ് ആ ചെരുപ്പകാരനെ കണ്ടത് . ഒരു പാട് ജീവിതങ്ങളെ സമൂഹം പുറന്തള്ളിയപ്പോള്‍ അവരെ ഒക്കെ ,ഏറ്റെടുത്തു ,അവര്‍ക്ക് തണലായി നിന്ന ,കാര്യമായ വിദ്യാഭ്യാസമോ ,പരിശീലനമോ ഇല്ലാത്ത ഈ ചെരുപ്പകാരനെ കണ്ടപ്പോള്‍ ഒരിക്കല്‍ ഒരു എടുത്തു ചാട്ടത്തിനു ഉപേക്ഷിച്ചിട്ട് പോയ എം .എസ .ഡബ്ല്യു കോഴ്സും ,രാജഗിരി കോളേജ് ഉം ഓര്‍മകളില്‍ വിങ്ങലോടെ നിറഞ്ഞു നിന്നു .
ഇന്നലെ ആണ് പറവൂര്‍ ശ്രീകുമാറിനെ കണ്ടത് , ശ്രീകുമാര്‍ ആണ് ഇപ്പോഴത്തെ എന്‍റെ സിനിമ കമ്പനികാരന്‍ , പുതിയ സിനിമ ഇറങ്ങിയാല്‍ ഒരാഴച്ചയിക്ക് അകം പോയി കാണും, അത് ഇപ്പോള്‍ ഒരു ശീലം ആയി മാറിയിരിക്കുകയാണ് . 2.45 ആയി സരിതയില്‍ ,ചെന്നപ്പോള്‍ അപ്പോഴേക്കും ടിക്കറ്റ് കൌണ്ടറില്‍ പോയിരുന്നു ,ടിക്കെറ്റ് കൊടുക്കുന്നത് വിജയന്‍ ആണ് , പുള്ളിയെ കൈ കാണിച്ചു 2 ടിക്കറ്റ് എന്ന് പറഞ്ഞു അത് തൊട്ടടുത്ത് നിന്ന ഒരാളുടെ കൈവശം കൊടുത്തു വിട്ടു അയാള്‍ക്ക് 160 രൂപ വിജയനെ ഏല്‍പ്പിക്കാന്‍ കൊടുത്തു വീണ്ടും കൈ വീശി നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ സവിതയുടെ ഇരുണ്ട ഹാളില്‍, അവിടവിടെ മാറി കുറച്ചു ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ,ശ്രീകുമാര്‍ ആണ് എന്നെ കാണിച്ചു തന്നത് .പിന്നെ കുറച്ചു പുരുഷന്മാരും ,സവിതയില്‍ ഒരു പാട് കസേരകള്‍ ബാക്കി നില്‍ക്കെ പടം തുടങ്ങി .
ഒരു ചെറുപ്പകാരന്‍റെ വെളുപ്പിനുള്ള സ്വപ്നം ആണ് ചിത്രീകരിച്ചിരിക്കുന്നത് . പങ്കാളികളുടെ ആശയങ്ങളും,ആശങ്കകളും ,സംവാദങ്ങളും ഒക്കെ കണ്ടു ഞെട്ടി ഉണറന്ന ചെറുപ്പകാരന്‍ സിനിമ പിടിക്കാന്‍ ഇറങ്ങുന്നതും .അവന്‍റെ പങ്കാളിയുടെ സ്വര്‍ണമാല വിറ്റു പണം കണ്ടെത്തി ,സര്‍ക്കാര്‍ ജോലി യില്‍ നിന്നും അവധിയില്‍ പ്രവേശിച്ചു അവളുടെ സഹായത്താല്‍ അവന്‍ പടം പിടിക്കുന്നത് , പടത്തിലെ കണ്ണാടി ഉടച്ചു ഇനിക്ക് നിന്റെ രൂപവും നിനക്ക് എന്റെ രൂപവും കണ്ടാല്‍ മതി എന്ന് പരസപരം തീരുമാനിച്ചു ഉറപ്പിക്കുന്ന പങ്കാളികള്‍., അച്ഛനെ രണ്ടാമത് കെട്ടിന് പ്രേരിപ്പിക്കുന്ന അമേരിക്കന്‍ മകനും മരുമകളും ,പെണ്ണ് കാണാന്‍ ചെന്ന അപ്പച്ചന്‍ കണ്ണട കാണാതെ പെണ്ണിനെ കാണാതെ കാറില്‍ കയറി കണ്ണട എടുത്തു വെച്ചപ്പോള്‍ അപ്പച്ചന്റെ രണ്ടാം കെട്ടിനുള്ള സുന്ദരിയെ കണ്ടതും ,സുന്ദരി കണ്ണട വെച്ച് തിരിച്ചു അപ്പച്ചനെ കണ്ടതും ,സുന്ദരിയുടെ ആഗ്രഹം ആയ വത്തിക്കാന്‍ ഹണി മൂണിനായി അബ്കര്‍ ട്രാവല്‍സിലേക്ക് വണ്ടി തിരിക്കാന്‍ പറയുന്ന പങ്കാളിയും . പാല്‍ പായസത്തേക്കാള്‍ നിറവും, മണവും,രുചിയും ഉള്ള നിത്യ മേനോന്‍ പാവത്തിന് പാല്‍പായസം നല്‍കി വശീകരിക്കാന്‍ നോക്കുന്നതും .പാല്‍പായസം അല്ല നഞ്ഞ്ജു വരെ തന്‍റെ സുന്ദരിക്ക് വേണ്ടി കഴിക്കാന്‍ തയ്യാറുള്ള പാവം പങ്കാളിയും . പങ്കാളി മരിച്ചിട്ട് ഒന്ന് കാണാന്‍ പോകാന്‍ പോലും കൂട്ടാക്കാതെ , ,തന്‍റെ അടുക്കല്‍ ഇന്റര്‍വ്യൂ എടുക്കാന്‍ വന്ന പെണ്‍കുട്ടി ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഏതെന്നുള്ള ചോദ്യത്തിനു ഇപ്പോള്‍ ഈ നിമിഷം ആണെന്ന് പറയുന്ന പങ്കാളി .
നല്ല കഥകള്‍ ഒരു അടുക്കും ചിട്ടയും ഇല്ലാതെ പരത്തി വിതറി യിട്ടിരിക്കുന്നു ...അതായിരുന്നു വി .കെ .പ്രകാശിന്‍റെ പോപ്പിന്‍സ് . പടം കഴിഞ്ഞു ,ഇറങ്ങുമ്പോള്‍ ചിലര്‍ കൂവുന്നുണ്ടായിരുന്നു, മറ്റു ചിലര്‍ പൊട്ടി ചിരിക്കുന്നു . മുന്നേ പറഞ്ഞ ആണ്‍ പെണ്‍ കുഞ്ഞു കൂട്ടങ്ങള്‍ വിരലുകള്‍ കോര്‍ത്ത് ആണിന്റെ നെഞ്ചില്‍ ചാരി സവിത വിട്ടു വന്നപ്പോള്‍ അവരും പുതിയ പങ്കാളികള്‍ ആയി മാറി എന്നതൊഴിച്ചാല്‍ . ഒരു കാര്യം കുടിയേ ഉള്ളു കൂടുതല്‍ ആയി പറയാന്‍ ,എല്ലാവര്‍ക്കും ഒരു ഇടം ഉണ്ട് അത് കണ്ടു പിടിച്ചു അതില്‍ ജീവിക്കുക ,അതിനും അപ്പുറത്തേക്ക് ഒരു കാല്‍ വെപ്പ് കുഴിയിലേക്ക് ആവും . അടൂരിന്‍റെ അഞ്ചു പെണ്ണുങ്ങളുമായി ഒരു താരതമ്യത്തിന് പോലും ഇടം തന്നില്ല പോപ്പിന്‍സ് എന്ന ദുഃഖം മറച്ചു വെക്കുന്നില്ല . എന്‍റെ എഴുത്ത് പോലെ അടുക്കും ചിട്ടയും ഇല്ലാതെ വാരി വലിച്ചു എന്തൊക്കെയോ ........

No comments:
Post a Comment