Saturday, December 08, 2012

ഇന്നലെയും ഇന്നുമായി വീട്ടില്‍ ഇരുന്നു ടി വി യും , പകുതി വായിച്ചു വെച്ച ഒരു നോവലിന്‍റെ ഒരു അധ്യായവും ...പണ്ടേ ഞാന്‍ ഇങ്ങനെയാണ് ,പറയുന്നതിന്‍റെ നേര്‍ ഇതിര്‍ ചെയ്യുക .അഷ്ടമിയില്‍ പുസ്തകങ്ങള്‍ പൂജക്ക്‌ വെച്ച് ,ദശമിയില്‍ പൂജ എടുപ്പ് കഴിഞ്ഞു തുള്ളിച്ചാടി വരുന്ന കുട്ടികളെ കണ്ടപ്പോള്‍ ആണ് . ഞാന്‍ വീടിനു അടുത്തുള്ള സുബ്രഹമണ്യക്ഷേത്രത്തില്‍ പുസ്തകങ്ങള്‍ ബ്രൌണ്‍ കവറില്‍ പൊതിഞ്ഞു എന്റെ പേര് എഴുതി ലേ
ബല്‍ ഒട്ടിച്ചു പൂജക്ക്‌ വെക്കുന്നതും ,അന്ന് തന്നെ ഇരുന്നു ഇല്ലാത്ത പുസ്തകങ്ങള്‍ ഒക്കെ വായിച്ചു അമ്മുമ്മയുടെ വഴക്ക് കേള്‍ക്കുന്നതും ഒക്കെ ഓര്‍മയില്‍ വന്നത്,അന്നേ അമ്മുമ്മപറയും അസുര ജന്മം ആണ് എന്നു .


അതിലും രസകരo എന്‍റെ വിദ്യാരംഭം ആണ് ,വടക്കന്‍ പറവൂരില്‍ ഉള്ള വല്യമ്മാവന്റെ വീട്ടില്‍ വെച്ചായിരുന്നു , ഒരു മങ്ങിയ ഓര്‍മയുണ്ട് ,പറവൂരില്‍ മൂകാംബി ക്ഷേത്രത്തിനു അടുത്ത് അമ്മാവന്‍റെ വീടിന്‍റെ പൂജ മുറിയില്‍ ആണ് സംഭവം . അമ്മയും അച്ഛനും അമ്മായിയും ഒക്കെ ആ മുറിയില്‍ ഉണ്ട് , നിറയെ ദൈവങ്ങളുടെ പടങ്ങള്‍ , കൃഷ്ണന്‍റെ ഒരു ചെറിയ വിഗ്രഹം ,കത്തിച്ച നിലവിളക്ക് ,പുകയുന്ന ചന്ദനത്തിരി അവിടെ അമ്മയുടെ അടുത്ത് നിന്നിരുന്ന എന്നെ അമ്മ അമ്മാവന്റെ മടിയില്‍ ഇരുത്തി . മുന്നില്‍ ഒരു പിച്ചള പാത്രത്തില്‍ അരി നിറച്ചു അമ്മാവന്‍ എന്‍റെ വലതു കൈ എടുത്തു വിരലില്‍ പിടിച്ചു ഹരി എഴുതി ശ്രീ എഴുതുന്നതിനു മുന്നേ ഒരു അലര്‍ച്ച ആയിരുന്നു, എവിടെ നിന്ന് കിട്ടി ഇത്രയും തീവ്രമായ ,ആലോസര പെടുത്തുന്ന ശബ്ദം ,ഇറങ്ങി ഞാന്‍ ഓടി !ആവുന്നത്ര ശ്രമിച്ചിട്ടും എന്നെ അന്ന് എഴുതിയത് പൂര്‍ത്തികരിക്കാന്‍ അമ്മക്കും അമ്മാവനും സാധിച്ചില്ല . അന്ന് തുടങ്ങി ഞാന്‍ എഴുതുന്നതും പറയുന്നതും ഒന്നും പൂര്‍ണതയില്‍ എത്താറില്ല .

ഇന്ന് ദശമി ദിനത്തില്‍ ,കേരളം മുഴുവന്‍ ആഘോഷത്തില്‍ ആറാടിച്ചു കൊണ്ട് ഫുട്ട്ബോള്‍ മാന്ത്രികന്‍ ,ദൈവം !കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പറന്നു ഇറങ്ങിയതും, കൊച്ചി മെട്രോ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡി.എം ആര്‍ സി യുടെ കൈകളില്‍ എന്ന് കേരളത്തിന്റെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതും ,കര്‍ദിനാള്‍ ആയി കേരളത്തില്‍ നിന്നും മാര്‍ ബസേലിയസ് ക്ളിമിസ് നെ മാര്‍പാപ്പ തിരുമേനി പ്രഖ്യാപിച്ചതും .ഒരു സന്ദര്‍ശനവും ,രണ്ടു പ്രഖ്യാപനവും .മലയാളത്തിനു വാഗ്ദേവത ഇതിലേറെ ഇനി എന്ത് അനുഗ്രഹിക്കാന്‍ .

മറഡോണ കേരളത്തെ മുഴുവന്‍ മയക്കി,മനസ്സുകള്‍ കീഴടക്കി ,മലയാളികളുടെ ഹൃദയം കവര്‍ന്നാണ് കടന്നു പോയത് , അദ്ദേഹം പാടി ,ആടി , വിജയനും ഒത്തു പന്ത് കളിച്ചു ,അബ്ദുള്ള ,കുട്ടിയും തിരുവ്നചൂരും പിറന്നാള്‍ കേക്ക് മറഡോണക്ക് കൊടുക്കാന്‍ മത്സരിച്ചു . ലളിത്യതോടെയാണ് ലോകം കീഴടക്കിയ കുഞ്ഞു മനുഷ്യന്‍ മലയാള മനസ്സുകളെ ത്രസിപ്പിച്ചത് , ഓരോ ഭാവങ്ങളും ആ മുഖത്ത് മിന്നി മറയുമ്പോള്‍,നമ്മുടെ സ്വന്തം മോഹന്‍ ലാലിനെ ആണ് ഓര്‍മ്മ വന്നത്, രഞ്ജിനി യും ആയി ചുവടു വെച്ചപ്പോള്‍ ,ചുംബിച്ചപ്പോള്‍ ആ കണ്ണുകളിലെ കുസൃതിയും , ആരാധകര്‍ക്ക് പന്തുകള്‍ അടിച്ചു കൊടുക്കുമ്പോഴും ,വിജയനെ കേട്ടിപിടിച്ചപ്പോഴും പാവങ്ങളുടെ ദൈവം ആയി മറഡോണ കേരളത്തിലെ കുരുന്നുകള്‍ക്കും ,മുതിര്‍ന്നവര്‍ക്കും സരസ്വതി ദേവിയുടെ മന്ത്രങ്ങള്‍ പകര്‍ന്നു നല്‍കുക ആയിരുന്നു . അതുല്യമായ പ്രതിഭയും അചുംബിതമായ പ്രയത്നവും ആണ് ഈ സാധാരണ മനുഷ്യനെ ദൈവം ആക്കിയത് .

ഇത് എഴുതുമ്പോള്‍ 31 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു ദശമി നാളില്‍ പൂര്‍ത്തിയാക്കാതെ ഹരി മാത്രം എഴുതിയ ഞാന്‍ ഇന്ന് ഗുരുക്കന്‍ മാര്‍ ഇല്ലാതെ കുറിക്കുന്നു ഓം ഹരിഃ ശ്രീ ഗണപതയേ നമഃ.

ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണ് ജീവിതം . ഒരു നിമിഷം കൊണ്ട് ചില കാര്യങ്ങള്‍ കാട്ടി കൂട്ടും അതിന്‍റെ അനന്തര ഫലം ഒരു ആയുസ്സ് മുഴുവന്‍ അനുഭവിക്കും . ഞാന്‍ ഇങ്ങനെ ആണ് ഒരു തീരുമാനം എടുക്കാന്‍ ആണ്ടുകള്‍ ഇരുന്നു തല പൊകഞ്ഞു ആലോചിക്കും എന്നാല്‍ അത് നടപ്പില്‍ വരുത്തുവാന്‍ നിമിഴങ്ങളുടെ ഒരു അംശം മതി .പക്ഷെ ആലോചിച്ചതോന്നും ആവില്ല പിന്നീടു നടപ്പില്‍ വരുന്നത് .

കഴിഞ്ഞ ദിവസങ്ങള്‍ സംഭവങ്ങളുടെ ഒരു ഘോഷ യാത്ര ആയിരുന്
നു . യൂത്ത് കോണ്‍ഗ്രസ്‌ മെംബെര്‍ഷിപ്‌ മുതല്‍ , മുരുഗന്‍ , ഷെറി ,പിന്നെ വികെ പ്രകാശിന്‍റെ പോപ്പിന്‍സില്‍ എത്തി നില്‍ക്കുന്നു . ഒരു നീണ്ട ഇടവേളക്കു ശേഷം എഴുതുമ്പോള്‍ എഴുതുന്നതിനു ഒരു അടുക്കും ഉണ്ടാവില്ല .എന്നാല്‍ വായിക്കുന്നവര്‍ക്ക് മുന്നോട്ടു പോവണമെങ്കില്‍ കുറച്ചെങ്കിലും ഒരു ചട്ട കൂട് ഉണ്ടാവണം . ഇനിക്ക് ഒരിക്കലും അങ്ങിനെ പറയാനോ എഴുതാനോ അറിയാത്തത് കൊണ്ട് പൊതുവേ ഞാന്‍ പറയുന്നത് ആരും കേള്‍ക്കുകയോ , എഴുതുന്നത്‌ ആരും വായിക്കുകയോ ചെയ്യാറില്ല .

യൂത്ത് കോണ്‍ഗ്രസ്‌ അംഗത്വം ചേര്‍ക്കുന്നതും പുതുക്കുന്നതുമായിട്ടു ഒരു പാട് പണികള്‍ ആയിരുന്നു . ഒരു ഗ്രൂപ്പ്‌ യുദ്ധത്തിനു വേണ്ട ആയുധങ്ങളുടെ ശേഖരണം ആയിരുന്നു കുറച്ചു നാള്‍ . ഷെറി കുറച്ചു ക്രൈസ്തവ യുവജനങ്ങളെ ചേര്‍ക്കാന്‍ സഹായിച്ചു,മദ്യ വിരുദ്ധ സമതിയുടെ നേതാവ്, 'ആന്റണി കോണ്‍ഗ്രസ്‌ ആണ് ചാരായം നിര്‍ത്തി തന്നത് അത് കൊണ്ട് ആന്റണി സാറിന്‍റെ പിള്ളേര്‍ക്ക് ഒരു 40 യുവ അംഗങ്ങള്‍' എന്ന് പറഞ്ഞു അവിടെ നിന്നും ഒപ്പിച്ചു കുറച്ചു വോട്ടുകള്‍ . അങ്ങിനെ മുളവുകാട് ഇപ്പോള്‍ എ കോണ്‍ഗ്രസ്‌ ഉം ഹൈബി യുടെ ആശീര്‍വാദത്തോടെ ഐ കോണ്‍ഗ്രെസ് , നാലാം ഗ്രൂപ്പ്‌ കോണ്‍ഗ്രസ്‌ , ഞങ്ങളെ സഹായിക്കുന്ന ഹരിദാസ്‌ മാസ്റ്റര്‍ കോണ്‍ഗ്രസ്‌ .പടയ്ക്കുള്ള എല്ലാ സാധന സാമഗ്രികളും കൂട്ടി ഞങ്ങള്‍ തയ്യാറെടുത്തു ഇരിക്കുകയാണ് .

ഇതിനിടയില്‍ ആണ് മുരുഗന്‍ എന്നാ യുവാവിനെ ജെസ്സി ചേച്ചി പരിചയപ്പെടുത്തി തരുന്നത് , ഈ വര്ഷം രാഷ്ട്രപതിയുടെ സാമൂഹിക സേവനത്തിനുള്ള അംഗീകാരം നേടിയ മുരുഗന്‍ ,ഒരു 28 വയസ്സ് പ്രായം ,കാഴ്ച്ചയില്‍ അതിനെക്കാള്‍ ഒത്തിരി കുറവ് തോന്നിക്കുന്ന പ്രകൃതം. ഒരു അതിശയത്തോടെ, ആരാധനയോടെ ആണ് ആ ചെരുപ്പകാരനെ കണ്ടത് . ഒരു പാട് ജീവിതങ്ങളെ സമൂഹം പുറന്തള്ളിയപ്പോള്‍ അവരെ ഒക്കെ ,ഏറ്റെടുത്തു ,അവര്‍ക്ക് തണലായി നിന്ന ,കാര്യമായ വിദ്യാഭ്യാസമോ ,പരിശീലനമോ ഇല്ലാത്ത ഈ ചെരുപ്പകാരനെ കണ്ടപ്പോള്‍ ഒരിക്കല്‍ ഒരു എടുത്തു ചാട്ടത്തിനു ഉപേക്ഷിച്ചിട്ട് പോയ എം .എസ .ഡബ്ല്യു കോഴ്സും ,രാജഗിരി കോളേജ് ഉം ഓര്‍മകളില്‍ വിങ്ങലോടെ നിറഞ്ഞു നിന്നു .

ഇന്നലെ ആണ് പറവൂര്‍ ശ്രീകുമാറിനെ കണ്ടത് , ശ്രീകുമാര്‍ ആണ് ഇപ്പോഴത്തെ എന്‍റെ സിനിമ കമ്പനികാരന്‍ , പുതിയ സിനിമ ഇറങ്ങിയാല്‍ ഒരാഴച്ചയിക്ക് അകം പോയി കാണും, അത് ഇപ്പോള്‍ ഒരു ശീലം ആയി മാറിയിരിക്കുകയാണ് . 2.45 ആയി സരിതയില്‍ ,ചെന്നപ്പോള്‍ അപ്പോഴേക്കും ടിക്കറ്റ്‌ കൌണ്ടറില്‍ പോയിരുന്നു ,ടിക്കെറ്റ് കൊടുക്കുന്നത് വിജയന്‍ ആണ് , പുള്ളിയെ കൈ കാണിച്ചു 2 ടിക്കറ്റ്‌ എന്ന് പറഞ്ഞു അത് തൊട്ടടുത്ത്‌ നിന്ന ഒരാളുടെ കൈവശം കൊടുത്തു വിട്ടു അയാള്‍ക്ക് 160 രൂപ വിജയനെ ഏല്‍പ്പിക്കാന്‍ കൊടുത്തു വീണ്ടും കൈ വീശി നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ സവിതയുടെ ഇരുണ്ട ഹാളില്‍, അവിടവിടെ മാറി കുറച്ചു ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ,ശ്രീകുമാര്‍ ആണ് എന്നെ കാണിച്ചു തന്നത് .പിന്നെ കുറച്ചു പുരുഷന്മാരും ,സവിതയില്‍ ഒരു പാട് കസേരകള്‍ ബാക്കി നില്‍ക്കെ പടം തുടങ്ങി .

ഒരു ചെറുപ്പകാരന്‍റെ വെളുപ്പിനുള്ള സ്വപ്നം ആണ് ചിത്രീകരിച്ചിരിക്കുന്നത് . പങ്കാളികളുടെ ആശയങ്ങളും,ആശങ്കകളും ,സംവാദങ്ങളും ഒക്കെ കണ്ടു ഞെട്ടി ഉണറന്ന ചെറുപ്പകാരന്‍ സിനിമ പിടിക്കാന്‍ ഇറങ്ങുന്നതും .അവന്‍റെ പങ്കാളിയുടെ സ്വര്‍ണമാല വിറ്റു പണം കണ്ടെത്തി ,സര്‍ക്കാര്‍ ജോലി യില്‍ നിന്നും അവധിയില്‍ പ്രവേശിച്ചു അവളുടെ സഹായത്താല്‍ അവന്‍ പടം പിടിക്കുന്നത്‌ , പടത്തിലെ കണ്ണാടി ഉടച്ചു ഇനിക്ക് നിന്റെ രൂപവും നിനക്ക് എന്റെ രൂപവും കണ്ടാല്‍ മതി എന്ന് പരസപരം തീരുമാനിച്ചു ഉറപ്പിക്കുന്ന പങ്കാളികള്‍., അച്ഛനെ രണ്ടാമത് കെട്ടിന് പ്രേരിപ്പിക്കുന്ന അമേരിക്കന്‍ മകനും മരുമകളും ,പെണ്ണ് കാണാന്‍ ചെന്ന അപ്പച്ചന്‍ കണ്ണട കാണാതെ പെണ്ണിനെ കാണാതെ കാറില്‍ കയറി കണ്ണട എടുത്തു വെച്ചപ്പോള്‍ അപ്പച്ചന്റെ രണ്ടാം കെട്ടിനുള്ള സുന്ദരിയെ കണ്ടതും ,സുന്ദരി കണ്ണട വെച്ച് തിരിച്ചു അപ്പച്ചനെ കണ്ടതും ,സുന്ദരിയുടെ ആഗ്രഹം ആയ വത്തിക്കാന്‍ ഹണി മൂണിനായി അബ്കര്‍ ട്രാവല്‍സിലേക്ക് വണ്ടി തിരിക്കാന്‍ പറയുന്ന പങ്കാളിയും . പാല്‍ പായസത്തേക്കാള്‍ നിറവും, മണവും,രുചിയും ഉള്ള നിത്യ മേനോന്‍ പാവത്തിന് പാല്‍പായസം നല്‍കി വശീകരിക്കാന്‍ നോക്കുന്നതും .പാല്‍പായസം അല്ല നഞ്ഞ്ജു വരെ തന്‍റെ സുന്ദരിക്ക് വേണ്ടി കഴിക്കാന്‍ തയ്യാറുള്ള പാവം പങ്കാളിയും . പങ്കാളി മരിച്ചിട്ട് ഒന്ന് കാണാന്‍ പോകാന്‍ പോലും കൂട്ടാക്കാതെ , ,തന്‍റെ അടുക്കല്‍ ഇന്റര്‍വ്യൂ എടുക്കാന്‍ വന്ന പെണ്‍കുട്ടി ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഏതെന്നുള്ള ചോദ്യത്തിനു ഇപ്പോള്‍ ഈ നിമിഷം ആണെന്ന് പറയുന്ന പങ്കാളി .

നല്ല കഥകള്‍ ഒരു അടുക്കും ചിട്ടയും ഇല്ലാതെ പരത്തി വിതറി യിട്ടിരിക്കുന്നു ...അതായിരുന്നു വി .കെ .പ്രകാശിന്‍റെ പോപ്പിന്‍സ്‌ . പടം കഴിഞ്ഞു ,ഇറങ്ങുമ്പോള്‍ ചിലര്‍ കൂവുന്നുണ്ടായിരുന്നു, മറ്റു ചിലര്‍ പൊട്ടി ചിരിക്കുന്നു . മുന്നേ പറഞ്ഞ ആണ്‍ പെണ്‍ കുഞ്ഞു കൂട്ടങ്ങള്‍ വിരലുകള്‍ കോര്‍ത്ത്‌ ആണിന്റെ നെഞ്ചില്‍ ചാരി സവിത വിട്ടു വന്നപ്പോള്‍ അവരും പുതിയ പങ്കാളികള്‍ ആയി മാറി എന്നതൊഴിച്ചാല്‍ . ഒരു കാര്യം കുടിയേ ഉള്ളു കൂടുതല്‍ ആയി പറയാന്‍ ,എല്ലാവര്‍ക്കും ഒരു ഇടം ഉണ്ട് അത് കണ്ടു പിടിച്ചു അതില്‍ ജീവിക്കുക ,അതിനും അപ്പുറത്തേക്ക് ഒരു കാല്‍ വെപ്പ് കുഴിയിലേക്ക് ആവും . അടൂരിന്‍റെ അഞ്ചു പെണ്ണുങ്ങളുമായി ഒരു താരതമ്യത്തിന് പോലും ഇടം തന്നില്ല പോപ്പിന്‍സ്‌ എന്ന ദുഃഖം മറച്ചു വെക്കുന്നില്ല . എന്‍റെ എഴുത്ത് പോലെ അടുക്കും ചിട്ടയും ഇല്ലാതെ വാരി വലിച്ചു എന്തൊക്കെയോ ........
 

ഇന്ന് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ഓടിറ്റൊരിയത്തില്‍ നിറഞ്ഞ സദസ്സില്‍ , കേരളത്തിലെ മികച്ച ബിസിനെസ്സ് സ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഒരു അമ്മയെയും മകനെയും ആദരിച്ചപ്പോള്‍ , എസ് എം എസ് ലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥി ആയി പങ്കെടുത്തത് എന്‍റെ സുഹൃത്താണ്‌ എന്നു പറയുമ്പോള്‍ ഞാന്‍ അടങ്ങുന്ന ആ സദസ്സില്‍ നിന്നും കിട്ടിയ ക്ലാപ്പ് കള്‍ ഒരു പക്ഷെ അവിടെ കു‌ടി ഇരുന്ന കുട്ടികളുടെ ഹൃദയത്തിന്‍റെ മിടിപ്പ് പോലെ ആണ് ഇനിക്ക് തോന്നിയത് .

പ്രതിസന്ധികള്‍ ജീവിതത്തില്‍ സാധാരണം ആണ് പക്ഷെ അത് തന്‍റെ ഉയരങ്ങളിലേക്കുള്ള ചവിട്ടു പടിയാണെന്നും പറഞ്ഞു കൊണ്ട് പതിസന്ധികളെ കിഴ്പെടുത്തി മുന്നേറുന്നത് അസാധാരണം ആണ് ,അവിടെയാണ് ഞങ്ങള്‍കൊക്കെ അഭിമാനവും,ആവേശവും ആയി വേണു വിദ്യാര്‍ത്ഥികളുടെയും ,അധ്യാപകരുടെയും ചോദ്യങ്ങള്‍ക്ക് തന്‍റെ ഹൃദയത്തിന്‍റെ മറുപടി യുമായി എസ് എം എസ് ഓടിടോരിയത്തില്‍ നിന്നത് , ഒപ്പം.അമ്മയും .....

വൈകല്യം ഉള്ള കുട്ടികളെ ചെറുപ്പം മുതലേ ശ്രദ്ധിക്കണം എന്നും ,നല്ല വിദ്യാഭ്യാസവും കൊടുത്തു അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നു അദ്ദേഹം പറഞ്ഞപ്പോള്‍ അമ്മയും ,അച്ഛനും ,സഹോദരിയും അടങ്ങിയ സ്വന്തം കുടുംബത്തില്‍ നിന്നും തനിക്കു കിട്ടിയ സ്നേഹവും , കരുതലും ഒക്കെ ആണ് ആ അഭിപ്രായത്തില്‍ ഉള്ളത് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇനി എന്താവണം എന്നുള്ള ചോദ്യത്തിന് "ഭാവിയെ കുറിച്ച് ആശങ്ക ഇല്ലായെന്നും ,ഇപ്പോള്‍ താന്‍ പൂര്‍ണ തൃപ്തന്‍ ആണെന്നും ,ഇന്നുള്ള ജോലികള്‍ ചെയ്തു തീര്‍ക്കുക" എന്ന ഒരു അഭിപ്രായവും വേണു പറയുക ഉണ്ടായി . 

കുഞ്ഞായിരുന്നപ്പോള്‍ വേണുവിനു ശ്രവണ സഹായി വെയിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് എടുത്തു ഓരോ തവണ കളഞ്ഞപ്പോഴും ,തളരാതെ കുടുതല്‍ കരുതലോടെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ പഠിപ്പിച്ചു , ഓരോ നിമിഴവും ശ്രദ്ധയോടെ ,സൂഷ്മതയോടെ കുഞ്ഞിനു വേണ്ടി വിനിയോഗിച്ച ആ അമ്മയുടെ സ്നേഹത്തിന്‍റെ അടയാളം ആണ് ഇന്ന് വേണു തോമസ്‌ എന്ന നെസ്റ്റ് ലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ . "വേണു വിവാഹിതനാണ് , നല്ല ജോലി ഉണ്ട് ,സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നു അതാണ് ഇനിക്കുള്ള സന്തോഷം" എന്നു ആ അമ്മ പറയുമ്പോള്‍ ഇന്നലകളില്‍ ആ മനസ്സില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ ഒക്കെ മാറ്റി യ തന്‍റെ മകനെ കുറിച്ചുള്ള അഭിമാനം ആണ് പ്രതിഭലിച്ചത് 



പരിഭവങ്ങള്‍ ഇല്ലാതെ ,ചിരിച്ചു കൊണ്ട് ,ഇപ്പോഴും സ്നേഹത്തോടെയും ഇരിക്കുന്ന വേണു ,ഒരു എസ് എം എസ് അയച്ചാല്‍ അതിനു അപ്പോള്‍ തന്നെ ഉള്ള മറുപടിയും ,അത് പോലെ ഇന്ന് പരുപാടി കഴിഞ്ഞു പോകാന്‍ നേരത്ത് എങ്ങിനെയാണ്‌ വന്നത് ,പോകാന്‍ വണ്ടി ഉണ്ടോ എന്നു ചോദിച്ചതും ,അതില്‍ അടങ്ങിയിരിക്കുന്ന സ്നേഹവും എല്ലാം ആ അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയത് ആണെന്ന് ഒരു സംശയവും കുടാതെ പറയാം .
ഒരു പാട് സന്തോഷം ഉണ്ട് .....കൊച്ചിന്‍ യുനിവേര്‍സിടി യിലെ മാനേജ്മെന്‍റ് വിദ്യാര്‍ഥികളോടും ,അധ്യാപകരോടും നന്ദിയും ഉണ്ട് ....വേണു വിന്‍റെ കുട്ടുകാര്‍ ആണ് ഞങ്ങള്‍ എന്നതില്‍ ഒരു പാട് അഭിമാനവും ................... ഹൃദയ പൂര്‍വ്വം വേണുവിനു ....
വിടര്‍ന്ന കണ്ണുകള്‍
ചിലപ്പോള്‍ അടഞ്ഞ ഹൃദയത്തിലേക്കുള്ള
വഴികളാകുന്നു
ഇരുളാര്‍ന്ന വഴിയിലെ
മിന്നാമിനുഗിന്‍റെ
ഇത്തിരി വെട്ടമാണ് പ്രണയം
ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കുമ്പോള്‍
എന്തിനു ഞാന്‍ ഇല്ലാത്ത ചുമരുകള്‍
പണിതു തടസ്സം നില്‍ക്കുന്നു
തുറക്കട്ടെ വാതിലുകള്‍
സ്നേഹത്തിന്‍റെ പന്ഥാവുകള്‍
പൂക്കട്ടെ ,കായ്‌കട്ടേ,
പ്രകൃതിയില്‍ ഉത്സവത്തിനു
കൊടി ഉയരട്ടേ..